മദ്യാക്ഷരി - m a d y a k s h a r i

Thursday, May 24, 2007

പിനാകൊളാഡ



ദ്യാക്ഷരിയില്‍ കയറി, മുജിറയും കണ്ട്, മധുവും നുണഞ്ഞ്, മൂലക്കിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പലതായി. എന്നാ ഭൂരിഭാഗവും വരുന്ന കുടിയന്മാര്‍ക്കായി എന്തേലും ഒരൈറ്റം, ദാ ഇതൊന്ന് നോക്കി ഉണ്ടാക്കി കടിച്ച് നോക്ക് എന്ന് പറഞ്ഞ് കൊടുത്തോന്ന് ചോദിച്ചാല്‍ ഇല്ല. എന്താണെന്ന് ചോദിച്ചാല്‍ പതിവുംപടി നൂറ് മുടന്തന്‍ ന്യായങ്ങള്‍ പറയാമെന്നല്ലാതെ, ഇനിയെങ്കിലും എന്തേലും കുടിയന്മാരെ കുടിപ്പിക്കാനുള്ള വഴിനോക്ക് മദ്യപാനി എന്ന് എന്റെ മനസ്സെന്നോട് കരഞ്ഞ്, മൂക്ക് പിഴിഞ്ഞ് പറഞ്ഞപ്പോള്‍, എന്നാല്‍ ശരി ഒരെണ്ണം പൂശാമെന്നു കരുതി ഇവിടെ പൂശുന്നു. ഒന്നോ, രണ്ടോ, മൂന്നോ, നാലു വരേയോ പോകാം. അതിലേറെ പോയാല്‍ ഡയപ്പര്‍ വാങ്ങി കെട്ടിനടക്കേണ്ടി വന്നാല്‍ ഞാന്‍ ഉത്തരവാദിയോ ചോദ്യവാദിയോ ആകുന്നതല്ല!

അതല്ല, നാലിലേറെ അകത്താക്കിയിട്ട് ആര്‍ക്കെങ്കിലും എന്നെ പെരുമാറാന്‍ തോന്നിയാല്‍ അല്പം വെയിറ്റ് ചെയ്യുക. കെട്ട് വിട്ടാല്‍ സത്യമായും നിങ്ങള്‍ക്കെന്നെ പെരുമാറാന്‍ തോന്നില്ല.

പിന്നെ ഇന്നു വ്യാഴാഴ്ക ഒരു പതിനൊന്നു മണികഴിഞ്ഞ് എന്നെ ആരേലും വിളിച്ചെന്തേലും പറയുകയാണെങ്കില്‍, നാളെ രാവിലെ അതു ആവര്‍ത്തിക്കേണ്ടി വരും- കാരണം പതിനൊന്ന് കഴിഞ്ഞാല്‍ എന്റെ ഓര്‍മ്മകള്‍ മങ്ങാന്‍ തുടങ്ങും!


അപ്പോ കാര്യത്തിലേക്ക്.

പിനാകൊളാഡ (തല്ലാന്‍ വന്നാല്‍, 'പിന്നെ കൊള്ളാടാ'ന്നു പറഞ്ഞ് ഞാന്‍ ഓടും!)

ചേരുവകള്‍

വൈറ്റ് റം - 90 മിലി
തേങ്ങാപാല്‍ - 2 1/2 ടേബിള്‍ സ്പൂണ്‍
പൈനാപ്പിള്‍ ജൂസ് - 90 മിലി
(സ്വാദ് ഇഷ്ടമുള്ളവര്‍ക്ക് 2 പുതിയനയിലയും വേണമെങ്കില്‍ ചേര്‍ക്കാം)

ഉണ്ടാക്കുന്ന വിധം

ബ്ലെന്‍ഡറില്‍ ആദ്യം പൈനാപ്പിള്‍ ജ്യൂസ് ഒഴിച്ചതിനുശേഷം, മുകളില്‍ തേങ്ങാ പാലും, വൈറ്റ് റമ്മും ചേര്‍ത്ത്, (സ്വാദ് ഇഷ്ടമുള്ളവര്‍ക്ക് 2 പുതിയനയിലയും വേണമെങ്കില്‍ ചേര്‍ക്കാം) ആവശ്യത്തിനു ഐസ് പൊട്ടിച്ചതും ചേര്‍ത്ത് നന്നായി അടിക്കുക. മുകളില്‍ പതയാന്‍ തുടങ്ങുമ്പോള്‍, കോക്ടെയില്‍ ഗ്ലാസിലേക്ക് പകരുക.


ഗ്ലാസിന്റെ സൈഡില്‍ ചെറിയോ പൈനാപ്പിള്‍ കഷണമോ വച്ച് അലങ്കരിക്കുക. ശേഷം ആസ്വദിച്ച് കുടിക്കുക.

ഉണ്ടാക്കി കഴിച്ച് അഭിപ്രായം പറയുമല്ലോ?

Labels:

53 Comments:

At May 24, 2007 at 4:43 AM , Blogger കുറുമാന്‍ said...

പിനാകൊളാഡ (തല്ലാന്‍ വന്നാല്‍, പിന്നെ കൊള്ളാടാന്നു പറഞ്ഞ് ഞാന്‍ ഓടും) - ഒരു കോക്ടെയില്‍ ഡ്രിങ്ക്

 
At May 24, 2007 at 4:47 AM , Blogger Dinkan-ഡിങ്കന്‍ said...

ന്റമ്മോ.. ഓറ്റിവരണേ..പിള്ളേരെ ചീത്ത്യാക്കണേ

സാന്‍ഡോസ് ഈ ബ്ലൊഗ്ഗ് ലേലത്തില്‍ പിടിക്കാനായി മദ്യതിരിവിതാംകൂറിലെ യേതോ ബാങ്കീന്ന് ലോണ്‍ വരെ അപ്ലൈ ചെയ്തിരിക്കുവാ

കുറുമാനേ പിനാകൊളാട ചിയേര്‍സ്...(അടിച്ചിട്ട് കണ്ണ് പോയില്ലേല്‍ അടുത്താഴ്ചകാണാം)

ചാത്താ, ഉണ്ണിക്കുട്ടാ, സിജൂ, മനൂ , പച്ചാളം വേഗം ഒരു നാരങ്ങാവെള്ളം കുടിച്ച് പോയി ക്ല്ബിന്റെ ഉമ്മറത്തിരുന്ന് നാമം ജപിക്കാന്‍ നോക്ക്.

 
At May 24, 2007 at 4:51 AM , Blogger Mubarak Merchant said...

കൊള്ളാം കുറുമാ.
എല്ലാ മദ്യാന്വേഷണ കുതുകികളും എത്രയും പെട്ടെന്ന് മദ്യാക്ഷരിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ താല്പര്യപ്പെടുന്നു

 
At May 24, 2007 at 4:58 AM , Blogger ഉണ്ണിക്കുട്ടന്‍ said...

കുറുമാനേ ചിയേഴ്സ്..!! ഡിങ്കാ 2 ഗ്ലാസ്സ് പിനാകൊളാഡ കുടിച്ചിട്ടു നമം ചൊല്ലിയാല്‍ പോരേ..

ഈ വീക്കെന്‍ഡ് ഇതു തന്നെ!!

കുറൂ സ്ക്ര്യൂ ഡ്രൈവറും , ബ്ലഡി മേരീം കൂടെ ഉടനേ ഇടണേ..

 
At May 24, 2007 at 5:04 AM , Blogger sandoz said...

തേങ്ങ....ഇവിടെ മനുഷ്യന്‍ പച്ചവെള്ളം കുടിക്കാന്‍ കിട്ടാത്ത സ്ഥലത്ത്‌ കിടന്ന് നട്ടംതിരിയുമ്പഴാ അങ്ങേരടെ ഒരു കോക്ടെയില്‍.അതും വൈറ്റ്‌ റമ്മില്‍ തേങ്ങപ്പാലും ജ്യൂസുമൊഴിച്ചത്‌......
ഈ ബ്ലോഗ്‌ ഞാനിന്ന് രാത്രി ഡാമന്‍ സ്പെഷ്യന്‍ പാക്കറ്റും അടിച്ചോണ്ട്‌ വന്ന് കത്തിക്കും.

അഹമ്മദാബാദ്‌ കോക്ടെയില്‍:
പാക്കറ്റ്‌-ഒന്ന്
മീഠാപ്പാന്‍-ഒന്ന്
മൂക്കില്‍പൊടി-ഒരു ഡപ്പി

പാക്കറ്റ്‌ പൊട്ടിച്ച്‌ ഗ്ലാസ്സില്‍ ഒഴിച്ചതിന്‌ ശേഷം മീഠാപ്പാനിന്റെ വെറ്റിലക്കെട്ട്‌ അഴിച്ച്‌ അതിനകത്തുള്ള ഐറ്റംസ്‌ ഗ്ലാസ്സിലേക്ക്‌ തട്ടുക.ഒന്ന് കുലുക്കുക...പിന്നെ ഒറ്റയടിക്ക്‌ വിഴുങ്ങുക.

അങ്ങനെ ഒരു മൂന്നെണ്ണം പിടിപ്പിച്ചതിന്‌ ശേഷം മൂക്കിപ്പൊടി ഡപ്പി തുറന്ന് ഒരു നുള്ളെടുത്ത്‌ വലിച്ച്‌ കേറ്റുക.

പേടിക്കണ്ട....പിറ്റേ ദിവസം ബോധം വരുമ്പോള്‍ തലേ ദിവസം മൂക്കിപ്പൊടിവലിച്ച അതേ സ്ഥലത്ത്‌ തന്നെ ആയിരിക്കും.

 
At May 24, 2007 at 5:05 AM , Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

കാര്യായി പണിഞ്ഞോണ്ടിരിക്കുമ്പോ ഒരു ചാറ്റ് മെസേജ്.
പിനാകൊളാഡ പോയി നോക്കാന്‍!! വന്നു, നോക്കി,
കൊരങ്ങന്റെ കയ്യിലാണോ പൂമാല വില്‍ക്കുന്നത്!!!

 
At May 24, 2007 at 5:05 AM , Blogger [ nardnahc hsemus ] said...

ഹ ഹ ഹ... ദെ മാഷേ.. ഞാനിതുണ്ടാക്കി കഴിയ്ക്കാന്‍ പോവാ ട്ടോ... അതേന്ന്, ശരിയ്ക്കും... അമ്മ സത്യം! :)

 
At May 24, 2007 at 5:11 AM , Blogger ഉത്സവം : Ulsavam said...

കുറുംസ് കമ്പായി!!
ഇതൊന്ന് പരീക്ഷിച്ച് നോക്കാം... വൈറ്റ് റം ഇല്ല, ഡ്രൈ ജിന്‍ ഒഴിച്ചു നോക്കാം എന്താവുമോ എന്തോ...

 
At May 24, 2007 at 5:23 AM , Blogger തമനു said...

ഒന്നു രണ്ടു സംശയങ്ങള്‍ ഉണ്ടല്ലോ കുറുമാനേ..

1. ഈ നാലാമത്തെ അടിക്കുമ്പോഴും ചെറീം പൈനാപ്പിളും ഒക്കെ വയ്ക്കണോ... ?

2. ഹാങ്ങോവര്‍ മാറാന്‍ എന്നാ അടിക്കണം..?

3. ഇത് അടിക്കാനുള്ള ധൈര്യത്തിന് ഒരു രണ്ടെണ്ണം വിടുന്നതുകൊണ്ട് കുഴപ്പമുണ്ടോ ..?

 
At May 24, 2007 at 5:31 AM , Blogger ഇടിവാള്‍ said...

ഉണ്ടാക്കി വക്ക് കുറൂ..
അടുത്ത ആഴ്ച മ്മക്ക കൂടാം ;)

 
At May 24, 2007 at 5:32 AM , Blogger ഇടിവാള്‍ said...

ഇതേത് മാഗസിനില്‍ നിന്നും കോപ്പിയടിച്ച താ കുറൂ സത്യം പറ ;)

 
At May 24, 2007 at 5:50 AM , Blogger ചന്ത്രക്കാറന്‍ said...

ഞാനിവനെ റെഡ് റമ്മുകൊണ്ടാണു നിറ്മ്മിക്കാറ്, പക്ഷേ തേങങ്ാപ്പാലുമായിച്ചേരുമ്പോള് നിറം അത്ര സുഖമില്ല - വൈറ്റ് റം തന്നെയാണ്‌ കാണാന് ചന്തം.

പൈനാപ്പിള് ജ്യൂസാണെങ്കില് അത്ര നന്നാല്ല എന്നാണു തോന്നിയിട്ടുള്ളത്, മിക്സിയിലടിച്ചാല് എങങ്മെയൊക്കെ അരിച്ചാലും അതിന്രെ ഫൈബറ് മുഴുവന് പോകില്ല - വീശുമ്പോള് നാവില്ത്തടഞ് ശല്യമുണ്ടാക്കും. ചതച്ച് ഒരു തുണിയില്കെട്ടി നീരെടുക്കുന്നതാണ്‌ രുചി, കുറച്ചു പണിയെടുക്കണമെന്നുമാത്രം.

അണ്ണാ, ഇതിന്റെ കോപ്പിറൈറ്റെങനെ? സാധനം നമ്മളൊക്കെ നിറ്മ്മിക്കാറുണ്ടെെങ്കിലും ആദ്യമായാണു മലയാളത്തില് എഴുതിക്കാണുന്നത്‌. കമിഴ്ന്നടിച്ചുവീഴണ്ണാ കോപ്പിറൈറ്റിനുവേണ്ദി. അണ്ണന്റെ സറ്ഗ്ഗ്വേദനക്കൊരു വില വേണ്ടേ...!

 
At May 24, 2007 at 6:20 AM , Blogger asdfasdf asfdasdf said...

എന്തായാലും സംഭവം കൊള്ളാം. നാട്ടില്‍ മുന്കൊളാഡ മാത്രമേ കിട്ടുവത്രേ..പിങ്കൊളാഡ ഗള്‍ഫുകാര്‍ക്ക് മാത്രം സ്വന്തം..:)

 
At May 24, 2007 at 6:39 AM , Blogger മദ്യാക്ഷരി said...

കുട്ടന്‍മേനോന്‍,

പ്യൂര്‍ട്ടൊ റിക്കോയിലെ ഔദ്യോഗിക പാനീയമാണീ പിന്നാക്കക്കാരന്‍! (pina, pineapple + colada, strained.)

ഇതിലെ റമ്മിനു പകരം വോഡ്ക ചേര്‍ത്താല്‍ 'ചി-ചി' എന്ന കോക് ടെയില്‍ റെഡി!

 
At May 24, 2007 at 9:00 AM , Blogger മൂര്‍ത്തി said...

മദ്യമേ..വിഷമേ..വിഷമദ്യമേ....
:)

 
At May 24, 2007 at 9:06 AM , Blogger sandoz said...

കുറൂസേ....മൂര്‍ത്തി ചേട്ടന്‌ ഒര്‌ ലാര്‍ജ്‌ ഒഴി......

 
At May 24, 2007 at 9:11 AM , Blogger RR said...

എന്തായാലും ഒഴിക്കുവാ...സാന്റോസേ, എനിക്കൂടെ ഒരെണ്ണം ഒഴിക്കാന്‍ പറ ;)

 
At May 24, 2007 at 9:17 AM , Blogger മൂര്‍ത്തി said...

ഴാന്‍ഡോഴേ..വ്ഴേണ്ടാ..വ്ഴേണ്ടാ..
പിനാകൊളാഡ..ഒരു ഹിന്ദി മലയാളം കോമ്പിനേഷന്‍ അല്ലേ? കുടിക്കാന്‍ കൊള്ളാടാ എന്നല്ലേ?
qw_er_ty

 
At May 24, 2007 at 9:23 AM , Blogger :: niKk | നിക്ക് :: said...

ഈ മുജ്റ എനിക്കും ഒന്ന് കാണണം എന്നുണ്ട്. കുറുമാന്‍സിംഗേ....സംഭവം കൊച്ചിയിലെന്നാണാവോ വരിക!

അല്ലേല്‍ ദുബൈക്ക് വരാല്ലേ? ഹിഹിഹി

പിനക്കൊളാഡ കൊളായോ ചങ്ങായീ ?

 
At May 24, 2007 at 10:10 AM , Blogger sandoz said...

ആരാഴാ ഇവിഴെ ഈ ബോസ്റ്റിട്ടത്‌......
അണ്ണാ...കുഴുവണ്ണനാണാ

ദേ ഇവിടെ നിക്കിനു മുച്ഴ...
സോഴി...
മുജ്ര കാണണോന്ന്...

നിക്കേ..
നിക്ക്‌..നിക്ക്‌....
മുദ്ര മതിയാ...
എങ്കി കുമാറേട്ടനെ വിഴിക്കാം...

 
At May 24, 2007 at 10:11 AM , Blogger Dinkan-ഡിങ്കന്‍ said...

നിക്കേ അടി അടി.. ങാ‍ ഒരു മുജറ ..ഗൊച്ച്ഗള്ളന്‍സ്.. :)

കൊച്ചീല് അത് ഇല്യാന്ന് ആരാ പറഞ്ഞത് 2 വര്‍ഷം മുന്‍പ് വില്ലിം‌ഗ്ടണ്‍ ഐലന്റിന്ന് ഫെബ്രു-14ന് പൂവാലെന്റൈന്‍സ് ഡെയ്ക്ക് കുറെ എണ്ണത്തിനെ പിടിച്ചൂ പോലീസ്. ഒന്നിനും പത്തിന്റെ പൈസയ്ക്ക് തുണി ണ്ടാര്‍ന്നില്ലാന്നേ പത്രത്തീ കണ്ടത്.

കൊളട ഉള്ളിടത്ത കൊളകൊള വളവളാ എന്ന് പറയാന്‍ ഞാനാര് അല്ലെ? അപ്പോള്‍ ചിയേര്‍സ്...

 
At May 24, 2007 at 11:16 AM , Blogger ശിശു said...

തള്ളേ.. കുറുമനണ്ണെ.. എന്തരണ്ണെ.. വല്ല ഫിറ്റാവണ സാധനത്തിന്റെയും ചേരുവ താ അണ്ണെ.. ഇതൊക്കെ ചുമ്മാ കെട്ടിറക്കാനുള്ളതല്ലെ.. ചുമ്മാ.. പാടുപെട്ടു തലക്കു കിക്കാക്കി ഇരിക്കുമ്പോള്‍ അത് കളയണതു ശരിയാണൊ അണ്ണെ?, അല്ല് സംശയങ്ങളു തന്നെ?, സത്യമായിട്ടും..ഏതായാലും ഒരെണ്ണം ഒഴി, ഒന്നു നോക്കാലൊ?

 
At May 24, 2007 at 11:24 AM , Blogger Ajith Pantheeradi said...

ഞാന്‍ കുടി നിര്‍ത്തിയതാണ് . ഇനി ഇതൊക്കെ വാ‍യിച്ചിട്ട് വീ‍ണ്ടും തുടങ്ങുമോ.
കാവിലമ്മേ , എനിക്കു ശക്തി തരൂ.....

 
At May 24, 2007 at 9:13 PM , Blogger Ajith Pantheeradi said...

മദ്യാക്ഷരിയില്‍ നമ്മുടെ ബിഗ് ബി ബച്ചന്റെ അച്ഛന്‍ ബച്ചന്റെ കവിത ചേര്‍ക്കാതെ ശരിയാവില്ല, നാലു വരി ഇതാ പിടിച്ചൊ
मुसलमान औ’ हिंदू हैं दो एक, मगर, उनका प्‍याला
एक, मगर, उनका मदिरालय एक, मगर, उनकी हाला,
रहते एक न जब तक मस्जिद-मंदिर में जाते,
बैर बढ़ाते मस्जिद-मंदिर मेल कराती मधुशाला!

അമ്പലങ്ങളും പള്ളികളും ഭേദഭാവം കൂട്ടുന്നു. മധുശാല എല്ലാവരെയും ഒന്നിപ്പിക്കുന്നു.

അപ്പോള്‍ കുറച്ചധികം ഉണ്ടാക്കിക്കോ. എല്ലാരും ഉണ്ട്

 
At May 24, 2007 at 9:28 PM , Blogger vimathan said...

കുറുമാന്‍, ശുക്രേന്‍, ഹബീബി.

 
At May 24, 2007 at 10:37 PM , Blogger സാരംഗി said...

ഈ ചതി എന്നോട് വേണമായിരുന്നോ കുറുമാനേ, ഞാനെന്ത് തെറ്റു ചെയ്തു..?
കൊച്ചിനു വാങ്ങിച്ചുവച്ചിരുന്ന പൈനാപ്പിളൊക്കെ ദേ അങ്ങേര്‍‍ എടുത്ത് മിക്സീലിട്ടരയ്ക്കണു..

 
At May 24, 2007 at 10:48 PM , Blogger ഉണ്ണിക്കുട്ടന്‍ said...

മാരാരേ ഈ കുടി നിര്‍ത്തുക എന്നത് അത്ര വലിയ ആന കാര്യമൊന്നുമല്ല. ഞാന്‍ തന്നെ ഇപ്പൊ ഒരു പത്തു മുപ്പത്തഞ്‌ചു പ്രാവശ്യമെങ്കിലും നിര്‍ത്തിക്കാണും !!

 
At May 24, 2007 at 11:26 PM , Blogger Ajith Pantheeradi said...

ഉണ്ണിക്കുട്ടാ , അടുത്ത കമന്റില്‍ തന്നെ ഞാന്‍ വീണ്ടും നിര്‍ത്താനായി വീണ്ടും തുടങ്ങാനായി വീണ്ടും നിര്‍ത്താനായി വീണ്ടും തുടങ്ങിയല്ലോ

കമന്റ് കുറവാണല്ലോ ഇവിടെ. ഉണ്ടാപ്രിയുടെ ദോശയെ തൊല്‍പ്പിക്കാന്‍ ഈ ബൂലോഗത്തെ കുടിയന്മാര്‍ക്കു സാധിക്കില്ലേ

 
At May 24, 2007 at 11:31 PM , Blogger കുറുമാന്‍ said...

നിങ്ങള്‍ക്കെല്ലാര്‍ക്കും നന്ദി........പിന്നെ കൊള്ളാടാ, ഞാന്‍ പിന്നെ ഉണ്ടാക്കി കഴിക്കാം......ഇപ്പോ പെട്ടേന്നടിക്കാവുന്ന വിസ്കി ഒരു 90 ഒറ്റയടിക്കടിച്ചിട്ട് ഇപ്പം വരാം.....പൂയ്....ചീയേഴ്സ്.......ബോട്ടംസ് അപ്പ് അല്ല. ഇത് ടോപ്സ് അപ്പ് ആയതേയുള്ളൂ........

കുടിയന്മാരൊരുകൂട്ടം,
നിറഞ്ഞു ഭൂതലം തന്നില്‍

 
At May 24, 2007 at 11:39 PM , Blogger sandoz said...

ഊവാ..കുറൂ....വേറെ വല്ലോടത്തുമിരുന്ന് വെള്ളമടിച്ച്‌ ഈ ബ്ലോഗില്‍ കേറിയാല്‍..പച്ചവെള്ളം കോരി തലേല്‍ ഒഴിക്കും ഞാന്‍.
കെട്ട്‌ ഇറങ്ങീം പോകും....കാശും പോകും.
അടിക്കണേല്‍ ഈ ബ്ലോഗിന്റെ വരാന്തയില്‍ ഇരുന്ന് അടിച്ചോണം.

[ദുഷ്ടന്മാര്‍.......വെറുതേ മനുഷ്യനെ കൊതിപ്പിച്ചോളും.ശ്ശൊ..ഒരു സോഡ പോലും കിട്ടാനില്ലല്ലോ ഇവിടെ.സോഡ കിട്ടിയിരുന്നേല്‍ 2 ആസ്പിരിന്‍ ഗുളിക വാങ്ങിച്ച്‌ അതിലിട്ട്‌ കലക്കി വിഴുങ്ങാമായിരുന്നു.]

 
At May 25, 2007 at 5:04 AM , Blogger Dinkan-ഡിങ്കന്‍ said...

ഡാ സാന്‍ഡോ ആസ്പിരിനേക്കന്‍ ബെസ്റ്റ് കോമ്പിനേഷന്‍ ഉണ്ട്

ലൈം സൊഡ+2 വിക്സ് ആക്ഷന്‍ 500+1 പാരെസെറ്റാമൊള്‍ 500

 
At May 25, 2007 at 6:08 AM , Blogger മദ്യാക്ഷരി said...

ഡിങ്കന്‍, വിക്സ് ആക്ഷനും പെട്രോളും പച്ചക്കു മണത്തു മയങ്ങുന്ന നിഷ്കളങ്ക ബാല്യങ്ങളെ തിരുവനന്തപുരത്തെ പാളയത്തും സ്റ്റാച്ച്യൂവിലും കാണാം. ലഹരിയെന്നാല്‍ മരണമാണെന്നു ഓര്‍മിപ്പിക്കുന്ന അവസ്ഥകള്‍.

'മദ്യാക്ഷരി' തുടരുന്നത് ജീവിതം ഹോമിക്കുന്ന, എല്ലാം തച്ചുടക്കുന്ന ലഹരിയുണ്ടാക്കാനല്ല, ഒരു കാവ്യ ബോധത്തോടെയുള്ള സമീപനം മദ്യത്തോടു കൈക്കൊള്ളാമോ എന്നു പരീക്ഷിക്കാനാണ്. ഇതിന്റെ ജനകീയതയെ നിഷേധിക്കുന്നത് യാഥാര്‍ത്ഥ്യബോധമാവില്ലെന്ന തിരിച്ചറിവു കൊണ്ടും.

'മദ്യാക്ഷരി' തുടരാമല്ലോ

 
At May 26, 2007 at 10:02 AM , Blogger Kalesh Kumar said...

മദ്യാക്ഷരി കലക്കി!
പിനാ കൊളാഡ ഒന്നൊന്നര സാധനമാ!
രാഗേഷേട്ടാ, ഇനീം എഴുതണേ....

 
At May 26, 2007 at 10:57 AM , Blogger Sathees Makkoth | Asha Revamma said...

ആദ്യം പറഞ്ഞ 90ml വേണ്ട സാധനമെവിടെക്കിട്ടും?

 
At May 26, 2007 at 11:01 AM , Blogger ആഷ | Asha said...

ദേ ഈ മേളില്‍ ചോദിച്ചിരിക്കുന്ന ചോദ്യത്തിനു ഉത്തരം പറഞ്ഞു കൊടുത്താ ഈ ബ്ലോഗ് ഞാന്‍ പൂട്ടിക്കും.

 
At May 26, 2007 at 11:02 AM , Blogger വേണു venu said...

കുടിയന്മാരൊരുകൂട്ടം,
നിറഞ്ഞു ഭൂതലം തന്നില്‍
(ഇരട്ടിപ്പു്)
നിറഞ്ഞു ഭൂതലം തന്നില്‍.(2.പ്രാവശ്യം)

ഒടുക്കത്തെ ഝടുക്കത്തില്‍
അറിഞ്ഞു ഞാന്‍‍ ചിലതിതാ..
പുമാനാം ചിലരെന്നെ വെറുതേ പുച്ഛിക്കുന്നു.
(തുള്ളല്‍‍ക്കാരന്‍ ഒരു മൂലയിലോട്ടു മാറി ഇരിക്കുന്നതിന്‍റേയും നില്‍ക്കുന്നതിന്‍റേയും മധ്യ പോസ്സില്‍ നിന്നു് ഇഴച്ചു പാടുന്ന രംഗം.)
എന്നാലിനിയൊരു കഥയുര ചെയ്യാം............
കുടിയന്മാരതു കേട്ടീടേണം................
(ഇഴച്ചു പാടുന്നു)
കൊളാട കുടിക്കാത്ത കുഴിയന്മാഴേ...
വന്നു കുഴിക്കൂ ...ആര്‍മ്മാദിക്കൂ...
(പെട്ടെന്നു് ചാടി പാടുന്നു)
നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന കോളാടാ നീയെന്‍റെ പ്രിയനാം പ്രിയങ്കരന്‍.
ഓട്ടന്‍ തുള്ളല്‍ അവിടെ അവസാനിപ്പിക്കുന്നു..

രാഗേഷ്ജി ആസ്വദിച്ചു.:)

 
At May 26, 2007 at 11:12 AM , Blogger കരീം മാഷ്‌ said...

“ ഈ മേളില്‍ ചോദിച്ചിരിക്കുന്ന ചോദ്യത്തിനു ഉത്തരം പറഞ്ഞു കൊടുത്താ ഈ ബ്ലോഗ് ഞാന്‍ പൂട്ടിക്കും“.
ആഷ.

ഹ.ഹ.ഹാ..!
അതിലേറെ നല്ലത് സതീഷിന്റെ വായങ്ങു പൂട്ടി സീല്വെക്കുന്നതല്ലേ!
ടോപ്പിക്ക്.
കുറുമാനെ കന്നുകളെ കയം കാണിക്കരുതേ!
ഞാന്‍ മായയായി.

 
At May 26, 2007 at 11:20 AM , Blogger sandoz said...

ഹ.ഹ.ഹ...ആഷേ....
ഈ ബ്ലോഗ്‌ പൂട്ടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഞങ്ങള്‍ ശക്തമായി നേരിടും.

അടിയും ഇടിയും പുല്ലാണേ....
വെടുയുണ്ട ഞങ്ങള്‍ക്ക്‌ കപ്പലണ്ടിയുണ്ട....
ലാത്തിയടി ഞങ്ങള്‍ക്ക്‌ തൊട്ടിലാട്ട്‌....

 
At May 26, 2007 at 11:43 AM , Blogger ബിന്ദു said...

ആ ഫോട്ടോ കണ്ടാല്‍ കുടിക്കാത്തവും കൂടി കുടിച്ചുപോവുമല്ലൊ. വെര്‍തെ പൈനാപ്പിള്‍ ജ്യൂസുക്കൂടി ചീത്തയാക്കാനായിട്ട്‌.. :)

(ആശേ.. അതടിപൊളി ആയിരുന്നു, ഇതാണ്‌ ഭര്‍ത്താക്കന്മാരെ ബ്ലോഗ്‌ കാണിക്കരുതെന്ന്‌ പറയുന്ന്ത്‌)

 
At May 26, 2007 at 11:54 AM , Blogger കുട്ടിച്ചാത്തന്‍ said...

ആഷേച്ചീ അപ്പോള്‍ മദ്യാക്ഷരിമട സമരപ്പന്തലിലേക്ക് ആളെ എടുക്കുന്നുണ്ടാ.. ബാംഗ്ലൂരീന്ന് രണ്ടാളുണ്ടേ ചാത്തനും കിരണ്‍സും.
എന്നാലും മറ്റേ സൈഡിലു നോക്കുമ്പോത്തന്നെ തല പെരുക്കുന്നു.. അഞ്ചെട്ട് അക്ഷൌഹണി പടക്കെതിരെയാ...
ദില്‍ബാ ഓടിവരൂ നീ ഒരുത്തന്‍ വേണം മുന്നിലു നില്‍ക്കാന്‍..

 
At May 26, 2007 at 11:58 AM , Blogger Kiranz..!! said...

ഏഹ്..ദില്‍ബന്‍ നമ്മുടെ ഗ്രൂപ്പാണോ ചാത്താ ? ആഹ,

കുറുമാന്റെ ഈ പ്രസ്ന്റേഷനും ഫോട്ടോയും ഒക്കെ കണ്ടിട്ട് ,ഡായ് സ്ഥലം വിടുന്നതാ നല്ലത്,അല്ലെങ്കില്‍ നമ്മളീ കേസ് തോല്‍ക്കും :)

 
At May 26, 2007 at 12:35 PM , Blogger RR said...

ചാത്താ... വേണ്ടാ...വേണ്ടാ....

 
At May 26, 2007 at 2:39 PM , Blogger ദിവാസ്വപ്നം said...

ശ്ശോ, കുടി നിര്‍ത്തണ്ടാര്‍ന്നു :(

 
At May 26, 2007 at 3:33 PM , Blogger സാജന്‍| SAJAN said...

കിരണ്‍സേ, ചാത്താ, ആഷാ, ഞാനും ഉണ്ട് നിങ്ങളുടെകൂടെ..
നമുക്കൊരുമിച്ചു നില്‍ക്കാം മദ്യത്തിന്റെ ചീഞ്ഞ മണമില്ലാത്ത ഒരു മനോഞ്ജബൂലോകം കെട്ടിപ്പെടുക്കാം..
മദ്യനിരോധനം സിന്താബാദ്!
നിരോധിക്കൂ നിരോധിക്കൂ ഇത്തരം പോസ്റ്റുകള്‍ നിരോധിക്കൂ!!!
ഒരാഴ്ച ഞാന്‍ അവധിയിലാണേ...:)

 
At May 26, 2007 at 4:18 PM , Blogger കാളിയമ്പി said...

ഒരെണ്ണം നോക്കിയിട്ട് അബിപ്ഴായം പഴയാം എന്ന് കഴുതി ഇര്‍ന്നദണ്..ആ ഴമ്മും പിറുത്തിച്ചക്ക ജൂസും തൊണ്ണൂഴു മില്ലി തന്നെ വേണോ അണ്ണാ..സമാസമം..അത്ന്റെയൊഴു രുശി വരണില്ലല്ലാ..മേക്കുറുപ്പടിയാന്‍ ശ്വല്പ്പം പോരേ..
പിന്നേ...ഒരു സ്വകാര്യം..ഡയപ്പറ് വാങ്ങിച്ചു..നാലിലേറേ പോണേല്‍ വെറും പൈനാപിളേല്‍ ഐസിട്ട് മില്ലിയൊഴിച്ച് കുടിയ്ക്കുകേ ആകാവൊള്ളേ..

 
At May 27, 2007 at 1:09 AM , Blogger Sathees Makkoth | Asha Revamma said...

അടിയ്ക്കും ഞങ്ങ പൊളിക്കും ഞങ്ങ
കടലിനു ഞങ്ങ തീ വെയ്ക്കും.
പുല്ലാണേ പുല്ലാണേ
ബ്ലോഗ് പൂട്ടലുകാര്‍ ഞങ്ങക്ക് പുല്ലാണേ.
എണ്ണാമെങ്കില്‍ എണ്ണിക്കോ
പൂട്ടലുകാരെ എണ്ണിക്കോ
സാന്‍ഡോസ് കുട്ടാ നേതാവേ
ധീരതയോടെ നയിച്ചോളൂ
ലച്ചം ലച്ചം പിന്നാലേ.

 
At June 1, 2007 at 5:21 PM , Blogger മൂര്‍ത്തി said...

WATER & WINE EDUCATION

It has been scientifically established that if we drink 1 litre of water each day, at the end of the year we would have ingested more than 10 grams of Escherichia coli bacteria found in feces. Even though dead, courtesy UV radiation and other purification methods, we are consuming 10 grams of feces a year!

However, we do not run that risk when drinking wine (or rum, whiskey, vodka, beer,patta or other liquors) because alcohol has to go through a process of fermentation, boiling, filtering, and distillation.

It is better to drink wine and talk sh*t, than to drink water and be full of sh*t.

There is no need to thank me for this valuable information. This is being done as a public service.

 
At June 3, 2007 at 7:18 AM , Blogger ദേവന്‍ said...

ഫ്ലാഷ് ന്യൂസ്!
ബാംഗളൂര്‍ ബ്ലോഗേര്‍സിനായി ഒരു വലിയ ചെമ്പുകലം നിറയെ പിനാകൊളാഡ മുഖ്യ കാര്‍മ്മികന്‍ ചന്ത്രക്കാറന്റെ നേതൃത്വത്തില്‍ തയ്യാറായിക്കൊണ്ടേ ഇരിക്കുന്നു. വേഗം ചെല്ലുന്നവര്‍ക്ക് ഒരെണ്ണമെങ്കിലും കിട്ടും.

ഏറെ പണിപ്പെട്ടാണ് ചന്ത്രക്കാറന്‍ ഫൈനല്‍ സ്റ്റേജിലേക്ക് കടന്നത്, ഇതിനു മുന്നേ രണ്ടു തവണ തേങ്ങയും പൈനാപ്പിളുമൊക്കെ പിഴിഞ്ഞു വന്നപ്പോഴേക്ക് മൂന്നാമത്തെ ചേരുവ ഇരിക്കുന്ന കുപ്പി ഏതോ പഹയന്മാര്‍ റോ-മെറ്റീരിയല്‍ ഫോമില്‍ തന്നെ അപ്രത്യക്ഷമാക്കിയതിനാല്‍ ഇതുണ്ടാക്കാന്‍ സാധിച്ചില്ല. ഇത്തവണ എല്ലാവരെയും ആട്ടി പുറത്താക്കി കതകും കുറ്റിയിട്ടിട്ടാണ് കൊളാഡി നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത് എന്നതിനാല്‍ പൂര്‍ത്തിയാക്കാനുള്ള സാദ്ധ്യത കാണുന്നുണ്ട്

 
At June 3, 2007 at 11:03 AM , Blogger കുറുമാന്‍ said...

പിനാകൊളാഡ അടിച്ചു പിരിഞ്ഞ ബാംഗ്ലൂര്‍ ബ്ലോഗേഴ്സിനെ ഒരെണ്ണത്തിനേയും, കൊള്ളാണ്ടായി എന്ന് പുതിയ വാര്‍ത്ത കേട്ടോ ദേവേട്ടാ......

മൂര്‍ത്തി മാഷിന്റെ പബ്ലിക്ക് സര്‍വ്വീസ് കമന്റ്ഷ്ടായ്യേ......

 
At June 3, 2007 at 11:22 AM , Blogger sandoz said...

പിനാകൊളാഡ അടിച്ച ബാംഗ്ലൂര്‍ ബ്ലോഗേഴ്സ്‌ ആരെങ്കിലും ജീവനൊടെ ഉണ്ടെങ്കില്‍ എഴുന്നേറ്റ്‌ വന്ന് മീറ്റ്‌ വിവരങ്ങള്‍ ചൂടോടെ തരേണ്ടതാണു.....
മുടിഞ്ഞ മഴയത്ത്‌ അടിച്ച കള്ള്‌ ഇറങ്ങാതിരിക്കാനുള്ള ടിപുകള്‍ ഫ്രീ ആയി ഇവിടെ ലഭിക്കും....

.....ബാറിന്റെ മുന്‍പില്‍ കിടന്ന് കറങ്ങാതെ എല്ലാരും റൂമില്‍ പോകേണ്ടതാണു....

 
At June 3, 2007 at 11:23 AM , Blogger കുട്ടിച്ചാത്തന്‍ said...

കുറു അണ്ണാ കൊള്ളാണ്ടായി എന്നു പറഞ്ഞതു ശരിയാ.. അതു പിനാകൊളാഡ കാരണമല്ല. ശ്രീജിത്തിന്റെ വേര്‍പാടില്‍ ബാംഗ്ലൂര്‍ കരഞ്ഞതാ...

മൊത്തം മഴ ..എല്ലാവരും നനഞ്ഞു കുളിച്ചു...

 
At June 3, 2007 at 11:34 AM , Blogger RR said...

അവസാന ഭാഗം എത്തിയപ്പോഴേക്കും തേങ്ങാപ്പാല്‍ തീര്‍ന്നു പോയതു കൊണ്ട്‌ പച്ചവെള്ളം ഒഴിച്ചും പിനാകോളാഡ ഉണ്ടാക്കാം എന്നു തെളിയിച്ചു ;)

qw_er_ty

 
At November 28, 2008 at 9:51 AM , Blogger Suraj said...

കുറു ഭായ്...

പീന്യാകൊളാഡാ കൊള്ളാം. ഈ പോസ്റ്റിലോട്ട് ഒത്തിരിപേര്‍ വന്ന് ലിങ്കു തന്നതു കൊണ്ട് ഈ ലിങ്ക് കൂടി ഇവിടെ ഇരിക്കട്ടെ...

എഞ്ചോയ്മെന്റ് കൂടാതിരിക്കാന്‍ ഒരു ഓര്‍മ്മപ്പെടുത്തലുമാവൂലോ.

 

Post a Comment

Subscribe to Post Comments [Atom]

<< Home