മദ്യാക്ഷരി - m a d y a k s h a r i

Thursday, June 7, 2007

ടെക്വില


മെക്സിക്കോയിലെ ദേശീയ പാനീയമായ ഈ സുന്ദരക്കുട്ടപ്പന്‍ നമുക്കിന്ന് വളരെ പരിചിതമാണല്ലോ. പതിനാറാം നൂറ്റാണ്ടിലാണു ടെക്വില നിര്‍മാണം മെക്സിക്കോയില്‍ വ്യാപകമായത്. സ്പാനിഷ് അധിനിവേശക്കാലത്ത് ബ്രാണ്ടിക്കും വൈനിനുമെല്ലാം ക്ഷാമം നേരിട്ടപ്പോള്‍ അഗാവെ എന്ന മരത്തില്‍ നിന്ന് വാറ്റുന്ന ഈ മദ്യത്തിനു മെക്സിക്കോയില്‍ പ്രിയമേറി!

ഈ മദ്യം നിര്‍മ്മിക്കാനുപയോഗിക്കുന്ന ബ്ലൂ അഗാവേ എന്ന മരം മെക്സിക്കോയില്‍ ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ടത്രേ. എങ്കിലും വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ മാത്രമാണു ടെക്വില നിര്‍മാണം നടക്കുന്നത്. ടെക്വിലയുടെ ഗുണ നിലവാരം നില നിര്‍ത്താനാണീ നിയന്ത്രണം.

ടെക്വില കഴിക്കുന്നതിന്റെ 'ശാസ്ത്രീയത' ഇനി പറയാം.

ഒരു ചെറിയ ഗ്ലാസില്‍ ടെക്വില എടുക്കണം. ഗോള്‍ഡന്‍ ടെക്വിലയാണു നല്ലത്. (പഴക്കമനുസരിച്ച് ടെക്വിലയെ പലതായി തരം തിരിച്ചിട്ടുണ്ട്- ഗോള്‍ഡന്‍, വൈറ്റ്, റെസ്റ്റഡ്, ഏജ്‌ഡ്‌, എക്സ്ട്രാ ഏജ്‌ഡ് എന്നിങ്ങനെ. ഗോള്‍ഡന്‍ എന്നാല്‍ തീരെ പഴക്കമില്ലാത്തത്. എക്സ്ട്രാ ഏജ്‌ഡ് എന്നാല്‍ ഒന്നു മുതല്‍ മൂന്നു വരെ വര്‍ഷം പഴക്കമുള്ളത്). അല്‍പ്പം ഉപ്പ്, ചെറുനാരങ്ങയുടെ ഒരു കഷ്‌ണം എന്നിവ കൂടി എടുക്കണം. എന്നിട്ട് കൈയിലെ പെരുവിരലിന്റെ മുകള്‍ ഭാഗം ചെറുതായി നനക്കുക (എളുപ്പത്തിനായി ഇവിടം നക്കിയെടുക്കാം!). ഇവിടെ നനവു പറ്റിയിടത്ത് അല്പം ഉപ്പ് പറ്റിച്ചു വെക്കണം. ഈ ഉപ്പ് വീണ്ടും നക്കിയെടുക്കുക. ശേഷം ഗ്ലാസിലെ ടെക്വില സിപ്പ് ചെയ്ത് ആസ്വദിക്കുക (ഒറ്റ സിപ്പിനുള്ളത് മാത്രം കൊള്ളുന്ന ഗ്ലാസ് ടെക്വിലയുടെ കോര്‍പറേറ്റ് ഐഡന്റിറ്റിയാണ് ). പിന്നീട് ചെറുനാരങ്ങയുടെ കഷ്‌ണം അല്‍പ്പം കടിച്ച്, പെരു വിരലിനു മുകളിലെ ഉപ്പു വീണ്ടും നുണഞ്ഞ് ടെക്വില സിപ്പ് ചെയ്ത് ഈ സൈക്കിള്‍ ആവര്‍ത്തിക്കണം- ഇതാണു സര്‍വ്വ സാധാരണമായ രീതി.

പച്ചക്ക് കഴിക്കാവുന്ന മദ്യമാണു ടെക്വില. എങ്കിലും സ്വാദിഷ്ടമായ പല കോക്‌ടെയിലുകളും ടെക്വില ഉപയോഗിച്ച് സാധ്യമാണു. ചിലത് താഴെ പറയാം.

ടര്‍ ബോ:

ടെക്വില, വോഡ്‌ക, നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പഴച്ചാര്‍ എന്നിവയെടുക്കുക. ഒരു കോക്‌ടെയില്‍ മിക്സറില്‍ ഇവ ചേര്‍ത്ത് പൊടിച്ച ഐസും ചേര്‍ത്ത് നന്നായി ഷേക്ക് ചെയ്യണം. നീളമുള്ളൊരു ഗ്ലാസ്സിലൊഴിച്ച് 'ചൂടോടെ' ഉപയോഗിക്കണം.

ജിറാഫ്:

ചേരുവ: ടെക്വില, മുന്തിരി ജ്യൂസ്, രണ്ട് ഐസ് ക്യൂബ്.

ഗ്ലാസില്‍ ടെക്വില പകര്‍ന്ന് ഐസ് ക്യൂബുകളിട്ട ശേഷം പതുക്കെ പതുക്കെ ഇളക്കുക. നന്നായി അലിഞ്ഞതിനു ശേഷം മുന്തിരി ജ്യൂസ് ചേര്‍ക്കണം. ജിറാഫ് റെഡി!

പൈനാപ്പിള്‍ ലീപ്:

ചേരുവകള്‍: ടെക്വില (1.25 ഭാഗം), പൈനാപ്പിള്‍ ജ്യൂസ് (2 ഭാഗം) ചെറുനാരങ്ങാ നീരു (1 ഭാഗം), മാതള നീരു (കാല്‍ ഭാഗം), ഐസ് പൊടിച്ചത് (ആവശ്യത്തിന്)

എല്ലാ ചേരുവകളും കോക്‌ടെയില്‍ മിക്സറില്‍ ചേര്‍ത്ത് നന്നായി ഷേക്ക് ചെയ്യുക. ശേഷം ഉടനെയെടുത്തുപയോഗിക്കണം.

13 Comments:

At June 7, 2007 at 4:28 PM , Blogger മദ്യാക്ഷരി said...

ഒരു സ്മാര്‍ട്ട് ബോയ് ആവട്ടെ 'മദ്യാക്ഷരി'യിലെ ഈയാഴ്ചത്തെ അതിഥി.

പേരു ടെക്വില. നാട് മെക്സിക്കോ.കഴിക്കേണ്ട വിധം...

 
At June 7, 2007 at 4:49 PM , Blogger കുറുമാന്‍ said...

ട്വെകിലക്ക് ചീയേഴ്സ്.. ഡ്രൈയായി അടിക്കേണ്ട മദ്യങ്ങള്‍ ഞാന്‍ പൊതുവേ ഒഴിവാക്കും. അറ്റ്ലീസ്റ്റ് ആദ്യാത്തെ ഒരഞ്ചു പെഗ് കഴിയുന്നവരേയെങ്കിലും. അല്ലെങ്കില്‍, ഞാന്‍ ടിപ്പുവിന്റെ വാളെടുക്കുU. അഞ്ച് കഴിഞ്ഞാല്‍ ഡ്രൈ കല്ലി വല്ലി.........പിന്നെ പിന്നോട്ടില്ല......

 
At June 7, 2007 at 7:38 PM , Blogger അശോക് said...

My favorite is Margarita with tequila.

 
At June 7, 2007 at 11:09 PM , Blogger Jayesh/ജയേഷ് said...

കുറുച്ചേട്ടാ.. ഇത്തരം ഉപയോഗപ്രദമായ കുറിപ്പുകള്‍ ഇനിയും വേണം ... ഞങ്ങള്‍ ക്കൊക്കെ ഒരുരു പ്രോല്‍ സാഹനമാകട്ടെ.

തല്‍ ക്കാലം ഒരു പൊന്മാനെ അകത്താക്കാനേ നിവൃത്തിയുള്ളൂ.

 
At June 7, 2007 at 11:23 PM , Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
പിനാകൊളാ‍ഡ ബൂ‍ലോഗത്ത് വന്നത് പ്രമാണിച്ചായിരിക്കും വഴുതിമാറിക്കൊന്ടിരുന്ന ബാംഗ്ലൂര്‍ മീറ്റ് കുഴീലു വീണത്...

കുഴീന്ന് എല്ലാരും പുറത്തെത്തീട്ട്പോലുമില്ല അപ്പോഴേക്കും ഇതാ അടുത്ത കുഴി ടെക്വീല..

മീറ്റ് മര്യാദയ്ക്കു നടത്താന്‍ സമ്മതിക്കൂല അല്ലേ!!!
:(

 
At June 8, 2007 at 2:27 AM , Blogger Siju | സിജു said...

എന്തു കൊണ്ടാണ് ഗോള്‍ഡന്‍ ടെക്വിലയാണ് നല്ലതെന്ന് പറഞ്ഞത്.. മദ്യം പഴക്കം കൂടും തോറും ഗുണം കൂടുമെന്നായിരുന്നു എന്റെ അറിവ് (വിവരം കുറവാ..)
അതു പോലെ സിനിമയിലും മറ്റും ടെക്വില കുടിക്കുമ്പോള്‍ കഷായം കുടിക്കുന്നതു പോലെ ഒറ്റവലിക്കു കുടിക്കുന്നതാണ് കണ്ടിട്ടുള്ളത്.. ഈ സിപ്പിംഗ് പരിപാടി എങ്ങും കണ്ടിട്ടില്ല..

 
At June 8, 2007 at 3:42 AM , Blogger മദ്യാക്ഷരി said...

പഴക്കമില്ലാത്ത ടെക്വിലയില്‍ (സില്‍വര്‍ ടെക്വില) കരാമല്‍ നിറം ചേര്‍ത്താണു ഗോള്‍ഡ് ടെക്വില തയ്യാറാക്കുന്നത്. 'ബാരല്‍ ഏജിംഗ്' എന്ന സൂക്ഷിക്കല്‍ പ്രക്രിയയില്‍ പഴക്കം ചെല്ലുന്തോറും മറ്റു മദ്യങ്ങള്‍ക്ക് ഗുണനിലവാരമേറുമെങ്കിലും ടെക്വിലയില്‍ ഇതേറെ പരിഗണിക്കാറില്ല. നാച്വറല്‍ ഫ്ലേവറുകളും അഗാവേ മരത്തിന്റെ സ്വാഭാവിക പ്രത്യേകതകളും ഓക്കു വീപ്പയില്‍ ഏറെക്കാലം സൂക്ഷിച്ചാല്‍ നഷ്ടപ്പെട്ടു പോകും എന്നതുകൊണ്ടാണിത്.

സിനിമയിലെ സീനുകള്‍ക്ക് ദൈര്‍ഘ്യമേറിപ്പോകാം എന്നതു കൊണ്ടായിരിക്കും സിജൂ, 'ഒറ്റ വലിക്കു' കുടിക്കുന്ന ഏര്‍പ്പാടുകള്‍ കാണുന്നത്. വാറ്റു ചാരായമടക്കം ഒറ്റവലിക്കകത്താക്കുന്ന നമ്മുടെ രീതിയും ഒരു പെഗ്ഗിനു അര മണിക്കൂര്‍ നല്കുന്ന സായിപ്പിന്റെ രീതിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

 
At June 9, 2007 at 12:08 PM , Blogger മൂര്‍ത്തി said...

വെള്ളാനകളെപ്പറ്റി കേട്ടിട്ടുണ്ടെന്നറിയാം..എന്നാല്‍ എന്താണീ പിങ്ക് ആനകള്?

Pink Elephants - Any visual hallucination arising from heavy drinking

രണ്ടെണ്ണം ചെന്നു കഴിഞ്ഞാല്‍ ആനപ്പുറത്താണെന്ന് നമുക്ക് മാത്രമല്ല, സായിപ്പിനും തോന്നും..:)

 
At June 9, 2007 at 2:16 PM , Blogger മദ്യാക്ഷരി said...

ഇന്ററസ്‌റ്റിംഗ് ഇന്‍ഫോമേഷന്‍, മൂര്‍ത്തി മാഷ്. നന്ദി!

 
At September 25, 2007 at 6:13 AM , Blogger മഴവില്ലും മയില്‍‌പീലിയും said...

ഇങ്ങനെ ഒരു സംഭവം ഉണ്ടു എന്നു ഞാന്‍ ഇന്നാ അറിയുന്നെ...ചിയേഴ്സ്..ഞാന്‍ മദ്യപിക്കാറില്ലാത്തു കൊണ്ടായിരിക്കും ...ഞാന്‍ അപ്പൊ ഓടി..

 
At October 19, 2007 at 10:45 PM , Blogger Sapna Anu B.George said...

എല്ലാം പരീക്ഷിച്ചിട്ടു ബോധമുണ്ടെങ്കില്‍ ജീവനുണ്ടെങ്കില്‍ എല്ലാത്തിനെപ്പറ്റിയും കമെന്റിടാം.‍

 
At December 25, 2007 at 12:40 PM , Blogger മണിലാല്‍ said...

മദ്യാക്ഷരി നുണഞ്ഞു.

 
At May 16, 2008 at 12:31 AM , Blogger നരേന്‍..!! (Sudeep Mp) said...

ishtaayi...!!!

 

Post a Comment

Subscribe to Post Comments [Atom]

<< Home