മദ്യാക്ഷരി - m a d y a k s h a r i

Friday, March 30, 2007

തുടര്‍ച്ച...




നോബല്‍ സമ്മാന ജേതാവായ സി.വി. രാമന്‍ ഒരു വേളയില്‍ അല്പം മദ്യം കഴിക്കാന്‍ ക്ഷണിക്കപ്പെട്ടു. അന്നേരം രാമന്‍ അത് നിരസിച്ചു. എന്നിട്ട് പറഞ്ഞു,“സര്‍, ‘ആല്‍‍ക്കഹോളിലെ രാമന്‍ പ്രഭാ‍വം’ നിങ്ങള്‍ക്കറിയാം. പക്ഷേ ‘രാമനിലെ ആല്‍ക്കഹോള്‍ പ്രഭാവം’ നിങ്ങള്‍ കാണാന്‍ ഇടവരരുത്!”

രാമനപ്പോഴത് സ്വീകരിച്ചിരുന്നെങ്കിലോ?ആല്‍ക്ക‍ഹോള്‍ എന്നത് ഒരു കൂട്ടം ഓര്‍ഗാനിക് സംയുക്തങ്ങളുടെ പൊതുനാമമാണു. പലതരം ആല്‍ക്കഹോളുകളുണ്ട്. ഈഥൈല്‍ ആല്‍ക്കഹോള്‍, മീഥൈല്‍ ആല്‍ക്കഹോള്‍, പ്രൊപൈല്‍ ആല്‍ക്കഹോള്‍, ബെന്‍സൈല്‍ ആല്‍ക്കഹോള്‍ അങനെ പോകുന്നു അതിന്റെ നിര. ഇതില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ആണു നമ്മള്‍ കുടിയന്മാര്‍ നുണയുന്നത്. ‘മദ്യം’ എന്നാല്‍ ഏറിയോ കുറഞ്ഞോ ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയത് എന്നര്‍ത്ഥം. വല്ലപ്പോഴും ഇത് മീഥൈല്‍‍ ആല്‍ക്കഹോള്‍ ആയാലോ? അപ്പോഴാണു വ്യാജമദ്യം, മദ്യദുരന്തം എന്നൊക്കെ പത്രങ്ങള്‍ക്ക് അച്ചുനിരത്താന്‍ കഴിയൂന്നത്!

രാമനിലേക്ക് മടങ്ങി വരാം.രാമനന്ന് മദ്യം കഴിച്ചിരുന്നുവെന്നു സങ്കല്‍പ്പിക്കുക. എങ്കില്‍ അന്ന് സംഭവിക്കുമായിരുന്ന ‘ആല്‍ക്കഹോള്‍ ഇഫക്റ്റ് ഓണ്‍ രാമന്‍’ ഇങ്ങനെയായിരിക്കാം.രാമന്റെ ആമാശയത്തില്‍ ഗുളുഗുളാന്നു വീഴുന്ന മദ്യം ചെറുകുടലിലേക്ക് പെട്ടെന്ന് പ്രവേശിക്കുന്നു. പിന്നെയോ, അവിടെ നിന്ന് അത് രക്തത്തിലേക്ക് വളരെപ്പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു, നാഡീവ്യവസ്ഥകളിലെത്തുന്നു. നാഡിക്കളില്‍ നിന്ന് സംപ്രേഷണം ചെയ്യപ്പെടുന്ന സിഗ്നലുകളെ അത് അടുത്ത പടിയായി മന്ദീഭവിപ്പിക്കുന്നു.രക്തത്തില്‍ കൂടുതല്‍ ആല്‍ക്ക‍ഹോള്‍ കലരുന്നതോടു കൂടി രാമന്റെ പ്രതികരണശേഷി പതുക്കെ മന്ദീഭവിക്കുകയും സംസാരത്തിനും ചലനങ്ങള്‍ക്കും മന്ദഗതി കൈ വരികയും ചെയ്യുന്നു. കൂടിയ അളവില്‍ അന്ന് രാമന്‍ മദ്യപിക്കുകയായിരുന്നെങ്കില്‍- രാമന്റെ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 0.35 മില്ലി ലിറ്ററില്‍ കൂടുതല്‍ ആല്‍ക്കഹോള്‍‍ എത്തുകയായിരുന്നെങ്കില്‍- രാമന്‍ അന്ന് മരിച്ചു പോകുമായിരുന്നു. ഭാഗ്യവശാല്‍ അന്ന് അത് സംഭവിച്ചില്ല!

ആല്‍ക്കഹോള്‍ വളരെപ്പെട്ടെന്നാ‍ണു രക്തത്തില്‍ കലരുന്നത്. ശരീരമാസകലം ഒരു സമതുലിതാവസ്ഥയില്‍ അതെത്താന്‍ ഏറെ സമയമൊന്നും വേണ്ട. ഇതിനെ ശരീര‍ത്തില്‍‍ നിന്ന് മാറ്റാനോ? ഇപ്പണി 95 % വും ചെയ്യുന്നത് നമ്മുടെ കിഡ്നിയാണു. അതു കൊണ്ട് ബുദ്ധിയുള്ള വല്ലവരെയും ചൂണ്ടി ‘അവനു കിഡ് നിയുണ്ട് കേട്ടോ!’ എന്നു ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയിക്കേണ്ട. ഇന്നലെക്കുടിച്ചൊരു കള്ളിന്റെ കിക്കവനില്‍ നിന്നിറക്കിയത് അവന്റെ കിഡ് നിയാവാം! അപ്പോള്‍ ബാക്കി 5 % മോ? അത് വിയര്‍ത്തും ശ്വസിച്ചും മൂത്രമൊഴിച്ചും മറ്റു ശരീര ദ്രവങ്ങളായും പുറത്തു പോകുന്നു. ഈ പുറത്തു പോവലിന്റെയും ‘അകത്തു ചെല്ലലിന്റെ’യും സമതുലിതാവസ്ഥയിലാണു ഒരു നല്ല മദ്യപാനിയുടെ കാവ്യമനസ്സിരിക്കുന്നത്. അതയാളുടെ ശരീരപ്രക്രിതിയെയും ആശ്രയിച്ചിരിക്കും എന്നു കൂടി ഓര്‍ക്കണം.

ഉദാഹരണത്തിനു തടിച്ച ഒരാളെയെടുക്കാം. അയാളുടെ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് അതേ പ്രായത്തിലും ആരോഗ്യത്തിലുമുള്ള മെലിഞ്ഞ ഒരാളെക്കാളും കൂടുതലായിരിക്കും. ആല്‍ക്കഹോളിനു ജലാംശത്തിനോടിത്തിരി പ്രതിപത്തി കൂടുതലാണെന്നോര്‍ക്കണം. തടിച്ചയാളിന്റെ ശരീരത്തിലെ ആകെ ജലാംശം മെലിഞ്ഞയാളിനേക്കാള്‍ സ്വാഭാവികമായും കൂടുതലായതിനാല്‍ തടിച്ചവനും മെലിഞ്ഞവനും ഒരേയളവില്‍ മദ്യപിച്ചാല്‍ ആല്‍ക്കഹോളിന്റെ സാന്ദ്രത തടിച്ചവനില്‍ കുറയുകയും മെലിഞ്ഞവനില്‍ കൂടുകയും ചെയ്യും. അതിനാല്‍ പെട്ടെന്നു ‘പാമ്പാ’കുന്നവര്‍ മെലിഞ്ഞവരാവാനാണു സ്വാഭാവികമായ സാധ്യത! (എങ്കിലും തടിച്ചവരെ തോല്‍പ്പിക്കാന്‍ ഒരു കുറുക്കു വഴിയുണ്ട് കേട്ടോ. ഒരു പെഗ് മദ്യത്തിനു 20 മിനുട്ടെങ്കിലും ചെലവഴിക്കുക. അങ്ങനെ ശരീരത്തിന്റെ സ്വാഭാവികമായ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സമയം അനുവദിച്ച് ‘മെല്ലെത്തിന്ന്‍ ' രണ്ടു മണിക്കൂറു കൊണ്ട് 6 പെഗ്ഗ് വീശി വേണമെങ്കില്‍ പച്ചാളത്തിനും ‍കുറുമാനെ കടത്തി വെട്ടാം!)

സ്ഥിരമായി മദ്യപിക്കുവന്നരില്‍ ആല്‍ക്കഹോളിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയിലാവാന്‍ സാധ്യതയുണ്ട്. നാട്ടിലെ വാര്‍പ്പു പണിക്ക് സിമന്റ് ചട്ടി കൈമാറുന്നത് പോലെ ‘ഇന്നാ പിടിച്ചോ അടുത്ത പെഗ് ’ എന്ന മട്ടില്‍ പ്രശ്നമേതുമില്ലാതെ പൂശാന്‍ സ്ഥിര മദ്യപന്മാര്‍ക്ക് കഴിയുന്നത് ഈ പ്രവര്‍ത്തന വേഗത കൊണ്ടാണ്. ഇത് പക്ഷേ നമ്മുടെ ‘ബുദ്ധികേന്ദ്രമായ’ കിഡ് നിക്ക് കൂടുതല്‍ പണി നല്‍കുന്നുണ്ടെന്നതും മറക്കരുത്!

സാധാരണ ലഭ്യമായ മദ്യങ്ങളിലെ ആല്‍ക്കഹോള്‍ അളവ് ഇനി താഴെ കുറിച്ചു കൊണ്ടിതവസാനിപ്പിക്കട്ടെ. ഈ ‘തുടര്‍ച്ച’യുടെ ബാക്കി വൈകാതെ തന്നെയെഴുതാം. ഇപ്പോള്‍ ഞാനെന്റെ പ്രിയങ്കരമായ ‘റെഡ് ലേബല്‍ വിസ്കി’യിലേക്ക് ഈ രാത്രിയില്‍ തിരിച്ച് പോകുന്നു... കൂടെ ഗുലാം അലിയുമുണ്ട്, ‘ചുപ് കെ ചുപ് കെ രാത് ദിന്‍ ആന്‍സൂ ബഹാനാ യാദ് ഹേം...

ബിയര്‍ - 3.2 - 4 %
ടേബിള്‍ വൈന്‍ - 7.1 - 14 %
ബ്രാണ്ടി - 40 - 43 %
വിസ്കി - 40 - 75 %
വോഡ്ക - 40 - 50 %
ജിന്‍ - 40 - 48.5 %
റം - 40 - 95 %
ടെക്വില - 45 - 50.5 %


Posted by മദ്യാക്ഷരി at 12:21 AM

12 COMMENTS:


മദ്യാക്ഷരി said...
നിര്‍ത്തിയിടത്തു നിന്നു തുടങ്ങുകയാണു. അതുകൊണ്ട് ഞാനിതിനെ ‘തുടര്‍ച്ച’ എന്നു വിളിക്കുന്നു. ‘മദ്യാക്ഷരി’കളിലെത്തുമ്പോള്‍ എന്റെ സ്വത്വം മറന്ന് പേരിനോട് നീതി പുലര്‍ത്തണമെന്നു എനിക്കു നിര്‍ബന്ധമുണ്ട്. അതിനാല്‍ കൈകള്‍ വിറച്ച്, അല്പം കാഴ്ച മങ്ങി, നിങ്ങള്‍ക്കായി ഞാനിത് ഇപ്പോള്‍ കുറിക്കട്ടെ!

March 30, 2007 2:48 PM


ദേവന്‍ said...
മദ്യാചാര്യാ,നമോവാകം. പ്രൌഢഗംഭീരമായ ഈ മദ്യബ്ലോഗിനു കാഴ്ച്കവയ്ക്കാന്‍ തക്ക കാഴ്ച്ചക്കുലയൊന്നും എന്റെ പറമ്പില്‍ ഇല്ലാത്തതുകാരണം പണ്ട് അടര്‍ത്തിയ രണ്ട് അടയ്ക്കാ ഇവിടെ സമര്‍പ്പിക്കുന്നു. ഇതാ.മദ്യാചാര്യാ,നമോവാകം. പ്രൌഢഗംഭീരമായ ഈ മദ്യബ്ലോഗിനു കാഴ്ച്കവയ്ക്കാന്‍ കുലയൊന്നും ഇല്ലാത്തതുകാരണം പണ്ട് അടര്‍ത്തിയ ഒരു അടയ്ക്കാ ഇവിടെ സമര്‍പ്പിക്കുന്നു. ഇതാ.ഈ വിനീതന്റെ ഒരു മദ്യാലേഖം പിന്നെ ഈ മദ്യോപദേശം

March 30, 2007 4:30 PM


ദേവന്‍ said...
എന്റെ മദ്യേശ്വരാ, ഇവിടെ കയറി വന്നതും ഞാന്‍ ഫിറ്റായോ, അടിച്ചതൊക്കെ രണ്ടു തവണ വരുന്നല്ലോ!ഇവിടുന്ന് ഇഴഞ്ഞു പോകേണ്ടി വരുമോ!

March 30, 2007 4:42 PM


Ambi said...
ഇവിടേയീ വെള്ളായിനാട്ടുകാര്‍ക്ക് വെള്ളിയാഴ്ച മാടന്‍ മറുത യക്ഷി തുടങ്ങിയ ജീവികളേറങ്കേണ്ടുന്ന ദിവസം തന്നെ..കൂട്ടത്തിലൊരുവളുടെ വലതുഭാഗത്തിരിയ്ക്കുന്നവന് കെനിയന്‍ ഗവണ്മെന്റിന്റെ ഉപദേശകനായി ജോലികിട്ടിയതിന് അവളെയുമവനേയും യാത്രയയച്ചിട്ട് വന്നിരുന്ന് നല്ല ഗോസായിരാഗം പഴച്ചാറില്‍ നുണയുവാരുന്നു..ദേവേട്ടാ അവിടേയും ആര്‍ക്കെങ്കിലും കെനിയായി ജോലി കിട്ടിയോ:)ഏതോ മെക്സിക്കന്‍ തട്ടുകടേലാരുന്നിന്നത്തെ ശാപ്പാട്..നമ്മുടേ കിന്നാരത്തുമ്പി ഫെയിമിന്റെ പേരോര്‍മ്മിപ്പിയ്ക്കുന്ന എന്തരോ ഒന്നുണ്ട്..അണ്ണാ ഞാ വെറുത്തു..പക്ഷേ ഈ മാല്‍കൌന്‍സ് കൊള്ളാം..അടുത്തത് ബിഹാഗ്..വയലിനില്‍ രാജമ്മാള്‍ ഏതു ഗോസായിയേയും കടത്തിവെട്ടും..അവിടതിന് വെള്ളിയാഴ്ച...?പിന്നെ സുരേശാ..സുര എന്നാ മദ്യം സുരേശന്‍ എന്നാ മദ്യരാജാവ്..അപ്പം സുരേശാ മദ്യാക്ഷരി “ആദ്യത്തൊരക്ഷരം” മുതലിങ്ങ് രസിച്ചു നുണയാനിവിടേ കാത്തിരിപ്പുണ്ട് ഗുഷ്നയിറ്റ്

March 30, 2007 5:18 PM


ഉത്സവം said...
കൊള്ളാം വിഞ്ജാനപ്രദം!മദ്യപാനികള്‍ക്കൊരു മാര്‍ഗദര്‍ശിയാവാന്‍ മദ്യാക്ഷരിയ്ക്ക് കഴിയട്ടെ.ജയ് ടെക്വീല!!!

March 30, 2007 11:20 PM


കുറുമാന്‍ said...
മദ്യപാനികളെ, ഇതിലേ ഇതിലെ,മദ്യപ്രേമികളെ,ഇതിലേ ഇതിലെ,ഞാനറിയുന്ന,എന്നെ അറിയുന്ന മദ്യാക്ഷരി, നിങ്ങളെ ഞാന്‍ അറിയുന്നു. നിങ്ങളുടെ വിരകളില്‍ കൂടി, അത്യുത്തമങ്ങളായ അനേകം മദ്യവിവരണങ്ങള്‍ അനുസ്യൂതം ഒഴുകട്ടെ. ജയ് ദാരുവാലാ കീ

March 30, 2007 11:52 PM


കുറുമാന്‍ said...
നിങ്ങളുടെ വിരകളില്‍ കൂടി, അത്യുത്തമങ്ങളായ അനേകം മദ്യവിവരണങ്ങള്‍ അനുസ്യൂതം ഒഴുകട്ടെ. - വിരകളിലല്ല, വിരലുകളില്‍ എന്ന് തിരുത്തി വായിക്കാനപേക്ഷ.ദേവേട്ടന്‍ പറഞ്ഞതു പോലെ, ഇതിലു വരുമ്പോളേക്കും, കണ്ണുകളുടെ കാഴ്ച മങ്ങുന്നുവോ, വിരലുകള്‍ വിറക്കുന്നുവോ (ഉച്ചയായിട്ടും അടിക്കാണ്ടാണോ ആവോ)

March 30, 2007 11:55 PM


ചക്കര said...
:)
March 31, 2007 6:25 AM


മദ്യാക്ഷരി said...
ദേവഗുരോ, മദ്യാലേഖവും മദ്യാപദേശവുമാണു മദ്യാക്ഷരിക്ക് പ്രചോദനം. അംബിയണ്ണന്‍, താങ്കളും ഉത്സവവും ചക്കരയുമൊഴിച്ചുള്ള‍ലവര്‍ രണ്ടു കമന്റിട്ടുണ്ട്. എല്‍. സ്വാമിനാഥനോളം പോരുമോ രാജമ്മാള്‍?കുറുമാന്‍ ജീ, ‘ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായയൊരിണ്ടല്‍‘ പോലെ രണ്ടു കമന്റുകള്‍ക്കുള്ള നന്ദി! കോക്റ്റൈലുകള്‍ പറയണേ...

March 31, 2007 1:30 PM

Wednesday, March 28, 2007

തുടക്കം...



മദ്യാക്ഷരി ഒരു പുതിയ ബ്ലോഗാണു.നമ്മുടെ സ്വപ്നങ്ങളും ചിന്തകളും മലിനമാകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ എങ്ങനെ ഒരു നല്ല മദ്യബോധമുണ്ടാക്കാം എന്ന പരീക്ഷണങ്ങളാണ് ഈ ബ്ലോഗില്‍ എഴുതാന്‍ പോകുന്നത്. കാല്പനികതയും കവിതയും ഗസലും നിലാവും പ്രണയും നിറഞ്ഞ നല്ല ചില മദ്യാനുഭവങ്ങളും പങ്കു വെക്കണമെന്നു കരുതുന്നു. ‘മദ്യാക്ഷരി’യുടേത് മാത്രമല്ല, വായനക്കാരുടെയും.ആദ്യ പടിയായി മദ്യങ്ങളെ പരിചപ്പെടാം. ഉപയോഗിക്കുന്ന വിധവും പരീക്ഷണങ്ങളും ചേര്‍ത്തു കൊണ്ട്. വൈന്‍ തൊട്ട് വോഡ്ക വരെയും മിശ്രജാതികളെയും ലിസ്റ്റ് ചെയ്യുന്ന ഒരു പട്ടിക നമുക്ക് തയ്യാറാക്കാം. പിന്നെ ഓരോന്നിന്റെയും ഉപയോഗക്രമവും അനുഭവങ്ങളും. വായനക്കാര്‍ സഹകരിക്കണം. നിര്‍ദ്ദേശങ്ങളും നല്‍കുമല്ലോ.




Posted by മദ്യാക്ഷരി at 11:57 PM



18 COMMENTS:

മദ്യാക്ഷരി said...
മദ്യാക്ഷരി ഒരു പുതിയ ബ്ലോഗാണു.നമ്മുടെ സ്വപ്നങ്ങളും ചിന്തകളും മലിനമാകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ എങ്ങനെ ഒരു നല്ല മദ്യബോധമുണ്ടാക്കാം എന്ന പരീക്ഷണങ്ങളാണ് ഈ ബ്ലോഗില്‍ എഴുതാന്‍ പോകുന്നത്. കാല്പനികതയും കവിതയും ഗസലും നിലാവും പ്രണയും നിറഞ്ഞ നല്ല ചില മദ്യാനുഭവങ്ങളും പങ്കു വെക്കണമെന്നു കരുതുന്നു. ‘മദ്യാക്ഷരി’യുടേത് മാത്രമല്ല, വായനക്കാരുടെയും. ആദ്യ പടിയായി മദ്യങ്ങളെ പരിചപ്പെടാം. ഉപയോഗിക്കുന്ന വിധവും പരീക്ഷണങ്ങളും ചേര്‍ത്തു കൊണ്ട്. വൈന്‍ തൊട്ട് വോഡ്ക വരെയും മിശ്രജാതികളെയും ലിസ്റ്റ് ചെയ്യുന്ന ഒരു പട്ടിക നമുക്ക് തയ്യാറാക്കാം. പിന്നെ ഓരോന്നിന്റെയും ഉപയോഗക്രമവും അനുഭവങ്ങളും. വായനക്കാര്‍ സഹകരിക്കണം. നിര്‍ദ്ദേശങ്ങളും നല്‍കുമല്ലോ.
March 29, 2007 2:24 AM


പടിപ്പുര said...
സാന്റോസിനെ വിവരമറിയിച്ചോ?(നല്ല ഉദ്യമം, ആശംസകള്‍ :)
March 29, 2007 2:28 AM


അരവിന്ദ് :: aravind said...
നല്ല ആശയമാണ്.പക്ഷേ ഈ പറയുന്ന തരത്തിലുള്ള ഗുണവും രുചിയും ചേരുവയും മൂപ്പും നോക്കി വെള്ളമടിക്കുന്ന കക്ഷികളാണോകേരളത്തില്‍?വാറ്റിന്റെ പല ചേരുവകളും, വറൈറ്റികളും അറിയാന്‍ താല്‍‌പ്പര്യമുണ്ട്.സമയം കിട്ടിയാല്‍ വൈന്‍, സ്കോച്ച് വിസ്കി , മാള്‍ട്ട് വിസ്കി, ബ്ലെന്‍‌ഡഡ് വിസ്കി ഇതിനെക്കുറിച്ചൊക്കെയെഴുതാം.ബ്ലോഗിന് “ഷാപ്പ് (നമ്പ്ര : 2007)“ എന്ന് മത്യാരുന്നു പേര്.
March 29, 2007 2:38 AM


കുറുമാന്‍ said...
അത്യുത്തമം ഈ ചിന്തകള്‍. ബൂലോകത്തിലേക്ക് സ്വാഗതം. കോക്ടെയിലുകള്‍ ഓരോന്നോരോന്നായി പോരട്ടെ.... ഞാനും തരാം കുറച്ച്.

March 29, 2007 2:38 AM


KANNURAN - കണ്ണൂരാന്‍ said...
ഇതു നന്നായി.... ഇതിന്റെ ഒരു കുറവ് വല്ലതെ അനുഭവപ്പെട്ടിരുന്നു..
March 29, 2007 2:39 AM


അരവിന്ദ് :: aravind said...
കുറുജി പറഞ്ഞത് പോയന്റ്.കോക്ടെയിലുകള്‍കുറച്ചെണ്ണം അറിയാം.ഇനിയും അറിയാനും ഭയങ്കര ഇന്ററസ്റ്റ് ഉണ്ട്.
March 29, 2007 2:44 AM


kaithamullu - കൈതമുള്ള് said...
അയ്യേ.....ഞാനിവിടെ വന്നിട്ടേയില്ലാ‍ാ ട്ടോ!
March 29, 2007 2:47 AM


കുട്ടന്മേനൊന്‍ (TM) KM said...
അപ്പൊ എത്തേണ്ടവരൊക്കെ എത്തി. ഇനി തുടങ്ങാം. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കുന്നു.1.പട്ടച്ചാ‍രായം ഉണ്ടാക്കുന്ന സചിത്ര ലേഖനം 2.നാട്ടില്‍ ഓണ്‍ ലൈന്‍ ആയി അവ വാങ്ങാനുള്ള സൌകര്യം 3. കള്ളില്‍ നിന്നും വോഡ്ക ഉണ്ടാക്കുന്ന വിധം.4. ബ്ലോഗ് ചെയ്യുന്നവര്‍ക്കു മാത്രം കഴിക്കാവുന്ന മദ്യങ്ങള്‍ഇക്കാസിനെ (?) കാണാനില്ലല്ലോ..
March 29, 2007 2:56 AM


J said...
മലയാള ഭാഷയുടെ മുതലക്കൂട്ടത്തിലേയ്ക്കാവും...ആവട്ടെ...അക്ഷരം കടം കൊള്ളേണ്ടിയിരിക്കുന്നു... പറയാന്‍ വാക്കും ഇല്ല. മലയാളത്തെ കാത്തോളണേ... ദേവന്‍ ജി, ഒരു പുസ്തകം കൂടി കയ്യിലെടുക്കാന്‍ മറക്കില്ലായിരിക്കും... എന്തൊക്കെയോ ലിസ്റ്റ് ചെയ്യാന്‍ സംസ്കൃതം അല്ലാത്തത്...പറ്റുമായിരിക്ക്കും ഇവിടെ.
March 29, 2007 2:58 AM


കൃഷ്‌ krish said...
ഹോ.. ഇതിന്റെ കൂടി ഒരു കുറവേ ഉള്ളായിരുന്നു. ഇനീപ്പെന്താ..കുടിയന്‍മാരെ ഓടി വരുവിന്‍.. നിങ്ങള്‍ക്കായി പുതിയ മദ്യശാല (കള്ളുഷാപ്പ്‌) തുറന്നിരിക്ക്‌ണൂ... (അടിച്ച്‌ പൂസായി വാളടിച്ച്‌ ബൂലോഗ വഴിയില്‍ കിടക്കരുത്‌)
March 29, 2007 3:03 AM

sandoz said...
പൊട്ടീരടാ കുപ്പി.....ചീയേഴ്സ്‌........അപ്പോ തുടങ്ങാം....ആദ്യത്തെ രണ്ട്‌ റൗണ്ട്‌ ഇത്തിരി കടുപ്പം കൂട്ടി ഒഴി......എന്നാലേ ഒരു ഈമാന്‍ വരൂ.....
March 29, 2007 3:05 AM


നിങ്ങളുടെ ഇക്കാസ് said...
നല്ല തുടക്കം. നല്ല നല്ല മദ്യാനുഭങ്ങള്‍ പ്രതീക്ഷിക്കുന്നു
March 29, 2007 3:07 AM


നിങ്ങളുടെ ഇക്കാസ് said...
വേറൊന്ന് പറയാന്‍ വിട്ടു, മദ്യാക്ഷരി ഈ ഷാപ്പ് കണ്ടില്ലേ? ഇവിടെയും ചേര്‍ന്നോളൂട്ടാ. അവിടുത്തെ ഏതെങ്കിലുമൊരു പോസ്റ്റില്‍ ഈ മെയിലൈഡി കമന്റായിടൂ. മെംബര്‍ഷിപ്പ് കിട്ടും.
March 29, 2007 3:11 AM


ദില്‍ബാസുരന്‍ said...
ഇത് അത്യാവശ്യമായിരുന്നു.എന്നെ പോലെ മദ്യപാനം കുടി തുടങ്ങാന്‍ മനസ്സില്‍ അഗാധവും അടക്കാനാവാത്തതുമായ ദാഹമോഹങ്ങളോട് കൂടി നടക്കുന്ന എന്നാല്‍ വഴികളൊന്നും കണ്ട് കിട്ടിയിട്ടില്ലാത്ത ചീള് മലയാളം ബ്ലോഗേഴ്സിന് ഇതൊരു ജഞ്ജലിപ്പ് തന്നെയാണ്. മദ്യാക്ഷരീ ഒരു ‘ഫുള്‍’ബ്ലോഗറായി വളരൂ...ഓടോ: സാന്റോസിന് രാവിലെ ഒരെണ്ണം അടിച്ചില്ലെങ്കില്‍ കൈ വിറയ്ക്കുമെന്ന്. അത് കൊണ്ടാണ് അങ്ങേരുടെ കമന്റില്‍ കുത്തുകളുടെ എണ്ണം കൂടുതലത്രേ. ഒരു ഫുള്‍ സ്റ്റോപ്പിടാന്‍ നോക്കുമ്പൊ വിറയല്‍ കാരണാം നീണ്ട് പോകുന്നുവത്രേ. (ഞാന്‍ മണ്ടിക്കൈച്ചിലായി) :-)
March 29, 2007 3:12 AM


ഏറനാടന്‍ said...
ഈ കള്ളുടിയന്‍ ബ്ലോഗില്‍ കുട്ട്യോള്‍സ്‌ കേറിനാശമാവാതിരിക്കാന്‍ ഒരു 'A' ബോര്‍ഡും കള്ളുകുടി പരിശീലിക്കാനുള്ളവര്‍ക്ക്‌ ഒരു 'L'ബോര്‍ഡും ഇതിനു മുന്നില്‍ തൂക്കിയിടണമെന്ന്‌ ഒരു പൗരന്‍ എന്ന നിലയില്‍ അപേക്ഷിച്ചോട്ടെ. (ഇത്‌ ദില്‍ബനെ ഉദ്ധേശിച്ചല്ല പറഞ്ഞത്‌ എന്നൂടെ പറഞ്ഞോട്ടെ)
March 29, 2007 3:54 AM


ഉത്സവം said...
ആഹാ‍ാ കൊള്ളാം..!ഇച്ചിരെ ലേറ്റായി, എന്നാലും "കമ്പായി.." (കമ്പ് ആയിപ്പോയി എന്നല്ലാട്ടോ, മ്ടെ ചിയേഴ്സ് തന്നെ..) അപ്പോ അങ്ങ് തൊടങ്ങാം? :-)
March 29, 2007 7:27 AM