മദ്യാക്ഷരി - m a d y a k s h a r i

Thursday, May 24, 2007

പിനാകൊളാഡ



ദ്യാക്ഷരിയില്‍ കയറി, മുജിറയും കണ്ട്, മധുവും നുണഞ്ഞ്, മൂലക്കിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പലതായി. എന്നാ ഭൂരിഭാഗവും വരുന്ന കുടിയന്മാര്‍ക്കായി എന്തേലും ഒരൈറ്റം, ദാ ഇതൊന്ന് നോക്കി ഉണ്ടാക്കി കടിച്ച് നോക്ക് എന്ന് പറഞ്ഞ് കൊടുത്തോന്ന് ചോദിച്ചാല്‍ ഇല്ല. എന്താണെന്ന് ചോദിച്ചാല്‍ പതിവുംപടി നൂറ് മുടന്തന്‍ ന്യായങ്ങള്‍ പറയാമെന്നല്ലാതെ, ഇനിയെങ്കിലും എന്തേലും കുടിയന്മാരെ കുടിപ്പിക്കാനുള്ള വഴിനോക്ക് മദ്യപാനി എന്ന് എന്റെ മനസ്സെന്നോട് കരഞ്ഞ്, മൂക്ക് പിഴിഞ്ഞ് പറഞ്ഞപ്പോള്‍, എന്നാല്‍ ശരി ഒരെണ്ണം പൂശാമെന്നു കരുതി ഇവിടെ പൂശുന്നു. ഒന്നോ, രണ്ടോ, മൂന്നോ, നാലു വരേയോ പോകാം. അതിലേറെ പോയാല്‍ ഡയപ്പര്‍ വാങ്ങി കെട്ടിനടക്കേണ്ടി വന്നാല്‍ ഞാന്‍ ഉത്തരവാദിയോ ചോദ്യവാദിയോ ആകുന്നതല്ല!

അതല്ല, നാലിലേറെ അകത്താക്കിയിട്ട് ആര്‍ക്കെങ്കിലും എന്നെ പെരുമാറാന്‍ തോന്നിയാല്‍ അല്പം വെയിറ്റ് ചെയ്യുക. കെട്ട് വിട്ടാല്‍ സത്യമായും നിങ്ങള്‍ക്കെന്നെ പെരുമാറാന്‍ തോന്നില്ല.

പിന്നെ ഇന്നു വ്യാഴാഴ്ക ഒരു പതിനൊന്നു മണികഴിഞ്ഞ് എന്നെ ആരേലും വിളിച്ചെന്തേലും പറയുകയാണെങ്കില്‍, നാളെ രാവിലെ അതു ആവര്‍ത്തിക്കേണ്ടി വരും- കാരണം പതിനൊന്ന് കഴിഞ്ഞാല്‍ എന്റെ ഓര്‍മ്മകള്‍ മങ്ങാന്‍ തുടങ്ങും!


അപ്പോ കാര്യത്തിലേക്ക്.

പിനാകൊളാഡ (തല്ലാന്‍ വന്നാല്‍, 'പിന്നെ കൊള്ളാടാ'ന്നു പറഞ്ഞ് ഞാന്‍ ഓടും!)

ചേരുവകള്‍

വൈറ്റ് റം - 90 മിലി
തേങ്ങാപാല്‍ - 2 1/2 ടേബിള്‍ സ്പൂണ്‍
പൈനാപ്പിള്‍ ജൂസ് - 90 മിലി
(സ്വാദ് ഇഷ്ടമുള്ളവര്‍ക്ക് 2 പുതിയനയിലയും വേണമെങ്കില്‍ ചേര്‍ക്കാം)

ഉണ്ടാക്കുന്ന വിധം

ബ്ലെന്‍ഡറില്‍ ആദ്യം പൈനാപ്പിള്‍ ജ്യൂസ് ഒഴിച്ചതിനുശേഷം, മുകളില്‍ തേങ്ങാ പാലും, വൈറ്റ് റമ്മും ചേര്‍ത്ത്, (സ്വാദ് ഇഷ്ടമുള്ളവര്‍ക്ക് 2 പുതിയനയിലയും വേണമെങ്കില്‍ ചേര്‍ക്കാം) ആവശ്യത്തിനു ഐസ് പൊട്ടിച്ചതും ചേര്‍ത്ത് നന്നായി അടിക്കുക. മുകളില്‍ പതയാന്‍ തുടങ്ങുമ്പോള്‍, കോക്ടെയില്‍ ഗ്ലാസിലേക്ക് പകരുക.


ഗ്ലാസിന്റെ സൈഡില്‍ ചെറിയോ പൈനാപ്പിള്‍ കഷണമോ വച്ച് അലങ്കരിക്കുക. ശേഷം ആസ്വദിച്ച് കുടിക്കുക.

ഉണ്ടാക്കി കഴിച്ച് അഭിപ്രായം പറയുമല്ലോ?

Labels: